ഇത്
ഞാന്‍ അറിയുന്ന ഒരു കുഞ്ഞു വീട്!
ഇവിടെ നിഴലും വെളിച്ചവും ചേര്‍ന്ന്
ഒരു കവിതയൊരുക്കിയിരിക്കുന്നു.
ഞാന്‍ ആ വരികളുടെ മനോഹാര്യത
എന്റെ ചിത്രങ്ങളില്‍ ഒപ്പിയെടുത്തൂ...
അന്ന്, ആ സായം സന്ധ്യയില്‍,
കായലോള ങ്ങളെ നോക്കിയിരുന്നപ്പോള്‍
നീ സ്വപ്നം കണ്ട വീടിന്റെ സൌന്ദര്യം
എനിക്കനുഭവപ്പെട്ടു ഇവിടെ.
നിന്നെയും അതെനിക്കു കാണിക്കണം
എന്നു തോന്നി!
ഞാന്‍ പങ്കുവെക്കുന്നു .
_______________________________________________________________________
മണിചിത്രതാഴിട്ടഈ വാതിലുകള്‍
ഞാന്‍ ചെന്നപ്പൊഴേ
പാതി തുറന്നു നില്‍ക്കുകയായിരുന്നു,
ആരെയോ പ്രതീക്ഷിക്കുന്നപോലെ.
അടയാത്ത വതില്‍ പാളികള്‍ വിരുന്നുകാരന്റെ മനസ്സില്‍
വസന്തകാലത്തിന്റെ വരവറിയിക്കുന്നആദ്യത്തെ പൂമൊട്ടാണ്
എന്ന നിന്റെ കവിതാ സങ്കല്പം
ശരിയാണെന്നെനിക്കതുകണ്ടപ്പോള് തോന്നി.
_______________________________________________________________________

ഇതു സ്വീകരണമുറി.
_______________________________________________________________________

ഇതു സ്വീകരണമുറി.
ജനലിനപ്പുറത്ത്നിന്നും വരുന്ന സൂര്യ കിരണങ്ങളെ
ഒരു ഓറഞ്ച് നിറമുള്ള അരിപ്പയിലൂടെ
അരിച്ചെടുത്ത്പോലെയാണി മുറിയിലെ വെളിച്ചം,
കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന
നെല്പാടങ്ങളെ തഴുകുയുണര്ത്തുന്ന
പ്രഭാത കിരണങ്ങളുടെ നിറച്ചര്ത്ത്പോലെ!
_______________________________________________________________________
_______________________________________________________________________
ഇനി ഒരല്പം വെള്ളം കുടിച്ചിട്ടവാം സംസാരം.
ചില്ലിട്ട ഈ വൃത്താകൃതിയിലുള്ള ഊണ്മേശയില്
ദാഹശമനിയിട്ടു തിളപ്പിച്ച് ചൂടു തണുത്ത വെള്ളം
സൂക്ഷിച്ച ജഗ്ഗില്‍ നിന്നും ആവശ്യത്തിന്ന്
വെള്ളം കുടിച്ച് കഴിയുക്കുമ്പൊള് ദീര്‍ഘയാത്രയുടെ
ക്ഷീണം എവിടെയോ പോയി മറയുംന്നതായി തോന്നും.
_______________________________________________________________________
_______________________________________________________________________

ഇരുന്ന് സംസാരിക്കാനിത്ര നല്ല ഒരു സ്ഥലം
വേറെ എവിടെക്കിട്ടാന്‍...
ഈ പടികളിരുന്ന് അഥിതിയുടെ സംസാരത്തില്‍
പങ്കെടുക്കുന്ന ആഥിതേയന്,
ഒരു പഴയ വീടിന്റെ സുഖം നുണയുന്നുണ്ടാവണം.
നിനക്കും കൊതിയാവുന്നില്ലെ
ഈ കോണിപ്പടികളിരുന്ന് സംസാരിക്കാന്‍?
_______________________________________________________________________
_______________________________________________________________________
നടരാജശില്പം.
പലതവണ പലസ്ഥലത്തുവച്ചും കണ്ട്തുതന്നെയാണ്.
എങ്കിലും ഇപ്പോ വീണ്ടും കണ്ടപ്പോ, എതോ കൌതുകം!
ഒരു പക്ഷെ പുറകിലേക്കു വേഴുന്ന വെളിച്ചമാകാം
ഇതിനൊരു പ്രത്യേക ഭംഗി നല്‍കുന്നത്.
_______________________________________________________________________
അടുക്കള.
ഗ്യാസ് സ്റ്റൌവിനപ്പുറമുള്ള ജനാലയിലൂടെ
ഉള്ളിലേക്കെത്തുന്ന ഈ പച്ചപ്പ്
ഗ്രാമീണതയുടെ ഐശ്വര്യം തന്നെയാണ്.
ഈ അടുക്കളയിലെപാചകം സ്വദേറിയതായിരിക്കും.
എനിക്ക് ആ കാര്യത്തില്‍ സംശയം തീരെയില്ല!
_______________________________________________________________________
സ്റ്റെയര്കെയ്സിലേക്കു വെളിച്ചം കിട്ടുന്നതിന്നായി
നേരെ മുകളില്‍ ചില്ലിട്ട ഒരു ജാലകം.
നേരിട്ട് വീഴുന്ന സുര്യകിരണങ്ങള്, കടുംനിറമുള്ളചുമരില്,
ഒരു പ്രകാശധാര സൃഷ്ടിക്കുന്നു.
നിന്റെ സ്വപ്നങ്ങള്‍ക്ക് നിറങ്ങള്ചാലിച്ചെടുത്തതുപോലെയാണ്
ഈ വീടിന്റെ ചായക്കൂട്ടുകള്‍.
എവിടെയൊക്കെയോ തങ്ങിനില്ക്കുന്ന പ്രകാശത്തിന്റെ
ഒരു പുഞ്ചിരി,ആ ചായക്കൂട്ടുകള്‍ക്ക്, മനസ്സില്‍ പതിഞ്ഞ
ഒരു പഴയ ചിത്രത്തിന്റെ ബാക്ക്ഡ്രോപ്പിനോട്
സാമ്യം തോന്നിപ്പിക്കുന്നു.
______________________________________________________________________
ഒരു റീഡിങ്ങ് റൂമിനു വേണ്ട
വെളിച്ചം മാത്രമെ ഈ മുറിയിലേക്കെത്തുന്നുള്ളൂ.
ഒന്നമത്തെ നിലയിലായതിനാല്‍
താഴെയുള്ള ബഹളത്തില്‍നിന്നും ഒഴിഞ്ഞ്
വായനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം.
എല്ലാംകൊണ്ടും,
പുസ്തകങ്ങളുടെ ലോകത്തിലേക്ക് പോവാന്പറ്റിയ ഒരു അന്തരീക്ഷം!
_______________________________________________________________________
പ്രകൃതിയിലേക്കു തുറന്ന ഈ മട്ടുപ്പാവായിരുന്നില്ലെ
നിന്റെ സ്വപ്നഗൃഹത്തിലെ നമ്മുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം.
തോരാതെ പെയ്യുന്ന ആ മഴയിലേക്കു നോക്കിയിരിക്കാന്‍
നീ ഏറ്റവും കൊതിച്ചിരുന്ന ആ ഇരിപ്പിടമല്ലെ അത് !
മഴത്തുള്ളികള്‍ തെങ്ങോലകളില്‍ വീഴുന്നത്
നിനക്കിവിടെയിരുന്നല്ലെ കാണേണ്ടത് !
പാതിയാക്കിവച്ച പുസ്തകം കയ്യില്‍പിടിച്ചുകൊണ്ട്,
കാറ്റില്‍ പറക്കുന്ന മുടിയിഴകളെ ഒരു കയ്കൊണ്ടൊതുക്കിനിര്ത്തി,
മഴയാസ്വദിക്കുന്ന നീയായിരുന്നു എന്റെ മനസ്സില്‍ നിറയെ,
ഈ ഫ്രെയിം ഞാന്‍ പകര്‍ത്തുമ്പോള്‍.
നിര്‍ത്തുന്നു..
സ്നേഹത്തോടെ,
ഞാന്‍