Thursday, September 4, 2008

എന്റെ യാത്രകള്‍ എന്നും പ്രണയാര്‍ദ്രങ്ങളായിരുന്നു...


 
ഇതൊരു യാത്രയാണ്...
എന്തിനെയോ തേടി, ഏതൊക്കെയോ വഴികളിലൂടെയുള്ള ഒരു യാത്ര. 
ഇവിടെ നീയും ഞാനും  നിഴലും നിലാവും അന്യരല്ല.
അതുകൊണ്ടുതന്നെ നിന്നെ ഞാന്‍ വിളിക്കുന്നില്ല. 
കൂടെവരണം എന്നും പറയുന്നില്ല.
എങ്കിലും, എനിക്കറിയാം , യാത്രകള്‍ നിനക്കിഷ്ടമാണെന്ന്,
ഒരുപാടൊരുപാടിഷ്ടമാണെന്ന്... 
                                                                  സ്വന്തം നളന്‍

                              ശിവാനസമുദ്രം | sivanasamudram                    

ഇന്ന് സെപ്റ്റമ്പറിലെ ആദ്യത്തെ ബുധനാഴ്ച. 
ഇന്നത്തെയാത്രയുടെ ലക്ഷ്യം 'ശിവാനസമുദ്രം' ആണ്. 
ബാങ്ക്ലൂരിലെ നഗരത്തിരക്കുകളില്‍നിന്നും ഏതാണ്ട് നൂറുകിലോമീറ്റര്‍ അകലെ, 
കാണാനുള്ളത് അതിമനോഹരങ്ങ്ളായ വെള്ളച്ചാട്ടങ്ങളും 
ശാന്തമായൊഴുകുന്ന കാവേരി നദിയും 
പിന്നെ നിനക്കും എനിക്കും നഷ്ടപ്പെട്ട ഗ്രാമത്തിന്റെ ശലീന സൌന്ദര്യങ്ങളും!
... ഒരു മഴദിവസത്തിന്റെ കുളിര്‍മയില്‍ യാത്ര തുടങ്ങി.

_______________________________________________________________________
                     
ഇത് കാവേരി.
ഈ പുഴയില്‍ ഇങ്ങനെ നില്‍ക്കുമ്പോള്‍ 
അങ്ങ് ദൂരെ മലയിനിന്നും വന്ന് നമ്മെയും തഴുകിത്തലോടിയൊഴുകുന്ന
ഈ തെളിനീരിന്റെ ഇത്തിരി തണുപ്പ് 
നിനക്കും ഓര്‍മ്മകളുടെ ഒരു വേലിയെറ്റം തരും. 
നിനക്കും എനിക്കും മാത്രമറിയാവുന്ന, ഹൃദയത്തിന്റെ പ്രകാശമെത്താത്ത ആ കുഞ്ഞറകളില്‍, 
ഇവിടെയുള്ള ഇത്തിരി നേരവും നമുക്കു സൂക്ഷിക്കാം 
ഒരു ചിരാതുപോലെ...
_______________________________________________________________________

 
പണ്ട് , ഒരുപാടു കാലങ്ങള്‍ക്കുമുന്‍പ്,
മുത്തശ്ശികഥകളുടെ കാലത്ത്,
രാജാവും രാജകുമാരിമാരും മന്ത്രിമാരുമൊക്കെയുണ്ടായിരുന്ന ആ കാലത്ത്,
കാവേരിയുടെ ഈ കയ്‌വഴിക്കു കുറുകെ നടക്കാനായി ഉണ്ടായിരുന്നതാണീ കല്‍പാലം. 
ഇന്നിപ്പൊ, പുതുതായി ഉണ്ടാക്കിയ മറ്റൊരു പാലം വഴിയാണ്‌ പ്രധാന ഗതാഗതമെങ്കിലും, 
നമുക്ക് ഈ പഴയപാലത്തിലൂടെ തന്നെ നടക്കണം. 
എന്നിട്ട്, നീയെന്നും പറയാറുള്ളപോലെ, 
രാത്രി ആകാശത്ത് ഒരു കുഞ്ഞു നക്ഷത്രമായിവന്നെത്തുന്ന മുത്തശ്ശിയോടു പറയാം 
'ആ പഴയപാലത്തിലൂടെ 
നമ്മളൊരുപാടു ദൂരം നടന്നൂ '
എന്ന്...




ഇനിയും പറയാനുണ്ട് 
ഈ യാത്രയുടെ വിശേഷങ്ങള്‍!
പറയാം, ഇനിയൊരിക്കലാവട്ടെ...

9 comments:

  1. കാവേരിയും ശിവനസമുദ്രവും പിന്നെ എന്തിനെയൊക്കെയോ തേടിയുള്ള ഈ യാത്രകളും കൊള്ളാം ..
    കൂടെ ചെറിയൊരു മഴയും കൂടി ഉണ്ടെങ്കില്‍ ഉഷാറായി.
    ഞാനും ആസ്വദിക്കാറുണ്ട് ഇത്തരം യാത്രകള്‍.. അതുകൊണ്ട്‌ തന്നെ ഇത്‌ വായിച്ചപ്പോള്‍ സന്തോഷവും തോന്നി. വീണ്ടും കാണാം..

    ReplyDelete
  2. തുടരുക ആ യാത്രകളും യാത്രാവിവരണവും..
    ആശംസകൾ...

    ReplyDelete
  3. ഇതുപോലെ എത്ര യാത്രകള്‍...

    ReplyDelete
  4. yathravivaranam,nannayirikunnu mone.nanmakal nerunnu.

    ReplyDelete
  5. കലക്കന്‍ ഉഗ്രന്‍ എല്ലാ ഭാവുഗങ്ങളും

    ReplyDelete
  6. ഹ്ര്ദ്യം,മനോഹരം...
    ഭാവുകങ്ങൾ നേരുന്നു..

    ReplyDelete
  7. nannayittundu.good picturisations.woderful imaginations!congratulations!

    ReplyDelete

Followers